ഷവോമിയോട് മത്സരിക്കാന്‍ ഓപ്പോ Realme 1 വിപണിയിലെത്തി ; വില 8990 മുതല്‍

പ്പോ തങ്ങളുടെ സബ് ബ്രാന്‍ഡായ പുതിയ സീരീസിലെ ആദ്യ ഫോണ്‍ Realme 1 വിപണിയില്‍ അവതരിപ്പിച്ചു.

18:9 അനുപാതത്തില്‍ 6 ഇഞ്ചിന്റെ 2160 x 1080 ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ഒക്റ്റാ കോര്‍ MediaTek Helio P60 SoC പ്രൊസസറില്‍ 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലും, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലും, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡലുമാണ് ഫോണിനുള്ളത്.

പിറകില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 3410mAh ബാറ്ററിയാണ് ഫോണിന് ശക്തി പകരുന്നത്.

Top