സിയോമിയുടെ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നയന്‍ബോട്ട് പ്ലസ് വിപണിയില്‍

സിയോമിയുടെ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നയന്‍ബോട്ട് പ്ലസ് വിപണിയില്‍ എത്തി.

സിയോമി നേരത്തേ പുറത്തിറക്കിയ നയന്‍ ബോട്ട് മിനിയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്.

രണ്ട് വീലുകള്‍ ഉള്ള സ്വയം ബാലന്‍സ് ക്രമീകരിച്ച് യാത്ര ചെയ്യാനാവുന്ന ചെറുസ്‌കൂട്ടര്‍ വിഭാഗത്തില്‍ പെടുന്ന വാഹനമാണിത്.

ഉപയോഗിക്കുന്നയാള്‍ ഇതിനു മുകളില്‍ കയറി നിന്നാണ് യാത്ര ചെയ്യേണ്ടത്. കാലുകളുടെ ചലനങ്ങള്‍ക്കനുസരിച്ച് നയന്‍ ബോട്ടിനെ നിയന്ത്രിക്കാന്‍ സാധിക്കും.

800w മോട്ടോറാണ് നയന്‍ബോട്ട് പ്ലസിനുള്ളത്. കരുത്തുറ്റ മാഗ്‌നീഷ്യം അലോയില് നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് പ്ലസിന് 100 കിലോഗ്രാം വഹിക്കാനാവും.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 35 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനാവുന്ന വിധത്തിലുള്ള 329Wh 18650mah ബാറ്ററിയാണ് നയന്‍ബോട്ട് പ്ലസിന് ഊര്‍ജ്ജമേകുന്നത്.

ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനായി ബോട്ട് പ്ലസില്‍ സ്റ്റോറേജ് ബോക്‌സുമുണ്ട്. ഏകദേശം 34000 രൂപയോളമാണ് നയന്‍ബോട്ട് പ്ലസിന്റെ വില.

നയന്‍ബോട്ട് പ്ലസിനൊപ്പം നല്‍കുന്ന റിമോട്ട് ഉപയോഗിച്ച് പ്ലസിന്റെ വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ ഈ റിമോട്ട് ഉപയോഗിക്കുന്നയാളെ സ്വയം പിന്തുടരാനും നയന്‍ബോട്ട് പ്ലസിനാവും.

ഈ രീതിയിലുള്ള വാഹനങ്ങള്‍ പുറത്തിറക്കിയുട്ടുള്ള സെഗ്വേ എന്ന കമ്പനിയുടെ വാഹനങ്ങളേക്കാള്‍ രൂപവും ഒതുക്കമേറിയതുമാണ് സിയോമിയുടെ നയന്‍ബോട്ട് പ്ലസ്.

Top