ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യയില്‍ അവതരിപ്പിക്കും

വോമിയുടെ റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യയിലെത്തും. 19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്ഫോണിനെ വ്യത്യസ്തമാക്കുന്നു. കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും.

6.18 ഇഞ്ച് ഫുള്‍ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. ഗോറില്ലാ ഗ്ലാസ് സംരക്ഷണമുണ്ടാവും. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഫോണിലുള്ളത്. നാല് ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്.

12 എംപി+ 5 എംപി ഡ്യുവല്‍ റിയര്‍ക്യാമറയാണ് ഫോണിനുള്ളത്. 20 മെഗാപിക്സല്‍ +2 മെഗാപിക്സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് പ്രധാന ആകര്‍ഷണം. ഒപ്പം ഫെയ്സ് അണ്‍ലോക്ക് സൗകര്യം, 4000 mAh ബാറ്ററി എന്നിവയും ഫോണിലുണ്ടാവും.

Top