ഷവോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

വോമി റെഡ്മി 6 പ്രോ ഇന്ത്യയില്‍ ഇന്ന് വില്‍പ്പന ആരംഭിച്ചു. മി.കോം, ആമസോണ്‍ ഇന്ത്യ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും. 3 ജിബി റാം വാരിയന്റിന് 10,999 രൂപയും 4 ജിബി റാം വാരിയന്റിന് 12,999 രൂപയുമാണ് വില.

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 12എംബി+5എംബി ഇരട്ട പിന്‍ ക്യാമറാ സെറ്റ്അപ് തന്നെയാണ് ഇതിനും. മുന്നില്‍ 5എംബി സെല്‍ഫി ക്യാമറയും പിടിപ്പിച്ചിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകള്‍.

8 കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 625ആയിരിക്കും ഇതിന്റെ പ്രോസസര്‍. 19:9 അനുപാതത്തില്‍ ആയിരിക്കും ഡിസ്‌പ്ലെ. മുന്‍ക്യാമറാ സെറ്റ്അപിനായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയായിരിക്കും ഇതിന്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിന്റെ സവിശേഷതകളാണ്.

Top