ഷവോമി റെഡ്മി 6 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ആരംഭിക്കും

വോമിയുടെ പുതിയ ബജറ്റ് ഫോണായ റെഡ്മി 6ന്റെ വില്‍പ്പന ഇന്ന് ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടിലും മി.കോമിലും 12 മണിക്ക് വില്‍പ്പന ആരംഭിക്കും. 3 ജിബി റാം 32 ജിബി സ്റ്റോറേജിന് 7,999 രൂപയും 3 ജിബി റാം 64 ജിബി സ്റ്റോറേജിന് 9,499 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 12 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 5 എംപി ഫ്രണ്ട് ക്യാമറയാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,000 എംഎഎച്ചാണ് ബാറ്ററി. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

Top