ഷവോമി റെഡ്മി 5എ ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പന ഇന്ന് 12 മണിക്ക്

REDMI-5A.

വോമി റെഡ്മി ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പന ഇന്ന് 12 മണിക്ക് ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടിലും മി.കോമിലും ഫോണ്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് ഫോണ്‍ അവതരിപ്പിച്ചത്. 5,999 രൂപയാണ് ഫോണിന്റെ വില. ആക്‌സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ് വാരിയന്റിന് 5,999 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വാരിയന്റിന് 6,999 രൂപയുമാണ് വില വരുന്നത്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 2 GB/3GB റാം, 16GB/32GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് റെഡ്മി 5Aയുടെ സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 128 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3,000 എംഎഎച്ചാണ് ബാറ്ററി.

Top