ഷവോമി പോക്കോ എഫ്1ന് ഡിസംബര്‍ 6 മുതല്‍ ഡിസ്‌കൗണ്ട് ഓഫര്‍

വോമിയുടെ ഉപബ്രാന്‍ഡായ പോക്കോ എഫ്1ന് ഡിസംബര്‍ 6 മുതല്‍ 5000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍. ഡിസംബര്‍ 6,7,8 എന്നീ തിയതികളിലാണ് ഓഫര്‍ ലഭിക്കുക. മി. കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫര്‍ ലഭ്യമാകും.

8 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയാണ് വില. ഡിസ്‌കൗണ്ട് പ്രകാരം ഇപ്പോള്‍ 25,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം 64 ജിബി വേര്‍ഷന് 21,999 രൂപയാണ് വില വരുന്നത്. 2000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില. 6 ജിബി റാം 128 ജിബി സ്‌റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോള്‍ 21,999 രൂപയാണ് വില.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.18 ഇഞ്ച് FHD+ ഡിസ്പ്ലേ, ഐആര്‍ ഫെയ്സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍.

Top