ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിലെ കളര്‍ വാരിയന്റുകള്‍ നോക്കാം

വോമി റെഡ്മി നോട്ട് 6 പ്രോയുടെ ഇന്ത്യയിലെ കളര്‍ വാരിയന്റുകള്‍ അവതരിപ്പിച്ചു. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നീ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. നാല് കളര്‍ വാരിയന്റുകളാണ് ഫോണിനുള്ളത്. നീല, റെഡ്, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നിവയാണ്. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

636 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. 12 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി ലെന്‍സുമുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 20 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top