ഷവോമി Mi യൂത്ത് എഡിഷന്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അവതരിപ്പിച്ചു; 11 മണിക്കൂര്‍ ബാറ്ററി ചാര്‍ജും

വോമി Mi പുതിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ചൈനയില്‍ അവതരിപ്പിച്ചു. കറുപ്പ്, വെള്ള നിറങ്ങളില്‍ ഹെഡ്‌സെറ്റ് ലഭ്യമാകും. 11 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ഹെഡ്‌സെറ്റ് നിലനിര്‍ത്തുമെന്നാണ് കമ്പനിയുടെ വാദം. 13.6 ഗ്രാമാണ് ഹെഡ്‌സെറ്റിന്റെ ഭാരം.

120 എംഎഎച്ചാണ് ബാറ്ററി. 360 ഡിഗ്രി അഡ്ജസ്റ്റബിള്‍ ആങ്കിളിലുള്ള ഡിസൈനാണ് ഹെഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്ലേ/ പോസ് ബട്ടണും മൈക്രോഫോണും ഹെഡ്‌സെറ്റില്‍ ശബ്ദം ക്രമീകരിക്കാന്‍ സജ്ജീകരിച്ചിട്ടുണ്ട്. 990 രൂപയാണ് ഹെഡ്‌സെറ്റിന്റെ വില.

Top