ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഷവോമി ‘മി പേ’

ബെയ്ജിങ്: ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി ഷവോമി. ‘മി പേ’ എന്ന പേരിലായിരിക്കും ഷവോമിയുടെ സേവനമെത്തുക. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.

യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്‌സ് സേവനം ലഭ്യമാക്കുന്നത്.

ഇന്ത്യയിലെ മൊബൈല്‍ പണമിടപാട് സേവന രംഗത്തേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് കമ്പനിയായിരിക്കും ഷവോമി. മൊബൈല്‍ പേമെന്റ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം എന്ന ഇന്ത്യന്‍ കമ്പനിയില്‍ ചൈനയിലെ ഇകൊമേഴ്‌സ് വമ്പന്‍മാരായ ആലിബാബയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.

Top