ഷവോമി എംഐ പാഡ് 5 ഉടന്‍ പുറത്തിറക്കും

വോമി എംഐ പാഡ് 5′ ഉടനെ പുറത്തിറക്കുമെന്ന് വ്യക്തമാക്കി കമ്പനി. കൂടാതെ, ഈ ടാബ്ലെറ്റ് – എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ വരുന്നു. കുറഞ്ഞത് 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 860 SoC പ്രോസസര്‍ ഉള്‍പ്പെടുത്തിയാകും ഈ ടാബ്ലെറ്റ് അവതരിപ്പിക്കുവാന്‍ പോകുന്നത്.

എംഐ പാഡ് 5 ഒരു കീബോര്‍ഡിനൊപ്പം അവതരിപ്പിക്കുമെന്ന് കാണിക്കുന്നു. ഇത് ഒരു കണക്റ്റര്‍ ഉപയോഗിച്ച് ടാബ്ലെറ്റുമായി ബന്ധിപ്പിക്കുന്നതായിരിക്കും. ഈ കീബോര്‍ഡിന്റെ ചിത്രം നോക്കിയാല്‍ അത് ഫോളിയോ കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ കീബോര്‍ഡ് മറ്റ് ടാബ്ലെറ്റുകളുമായി പ്രവര്‍ത്തിക്കുന്നതായിരിക്കില്ല.

ഷവോമി ടാബ്ലെറ്റുകള്‍ക്ക് ഷവോമി എംഐ പാഡ് 5, ഷവോമി എംഐ പാഡ് 5 പ്രോ, ഷവോമി എംഐ പാഡ് 5 ലൈറ്റ് എന്നിങ്ങനെ പേര് നല്‍കിയേക്കും. എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ എന്നിവ 67W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടുമായി 8750 എംഎഎച്ച് ബാറ്ററികള്‍ ഉവരുമെന്ന് ടിപ്സ്റ്ററുകള്‍ അവകാശപ്പെട്ടു. മൂന്നാമത്തെ എംഐ പാഡ് 5 ലൈറ്റ് 33W ഫാസ്റ്റ് ചാര്‍ജിംഗുമായി വരുമെന്ന് അഭ്യൂഹമുണ്ട്, പക്ഷേ ബാറ്ററി കപ്പാസിറ്റി വെളിപ്പെടുത്തിയിട്ടില്ല.

ഷവോമിയില്‍ നിന്നുള്ള ഏറ്റവും വിലയേറിയ ടാബ്ലെറ്റുകളില്‍ ഒന്നായി ഷവോമി എംഐ പാഡ് 5 വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഐപാഡ് എയര്‍ പോലെയുള്ള പ്രോഡക്റ്റുകളെക്കാള്‍ വില കുറവായിരിക്കും. എംഐ പാഡ് 5 കീബോര്‍ഡിന് വില 5,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും.

 

Top