ഷവോമി എംഐ നോട്ട്ബുക്ക് ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെത്തി

വോമി പുതിയ രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി അവതരിപ്പിച്ചു. എംഐ നോട്ട്ബുക്ക് അള്‍ട്ര, എംഐ നോട്ട്ബുക്ക് പ്രോ എന്നീ ലാപ്‌ടോപ്പുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

എംഐ നോട്ട്ബുക്ക് അള്‍ട്ര, എംഐ നോട്ട്ബുക്ക് പ്രോ എന്നീ രണ്ട് ലാപ്ടോപ്പുകളിലും 11th ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോര്‍ i5-11300H 4.4GHz (ടര്‍ബോ ബൂസ്റ്റ് 5GHz), കോര്‍ i7-11370H 4.8GHz (ടര്‍ബോ ബൂസ്റ്റ് 5GHz) എന്നിവയാണ് ഇതിലെ പ്രോസസറുകള്‍. എംഐ നോട്ട്ബുക്ക് അള്‍ട്രയുടെ വില ആരംഭിക്കുന്നത് 59,999 രൂപ മുതലാണ്. കോര്‍ ഐ5 പ്രോസസ്സറും 8 ജിബി റാമുമുള്ള മോഡലിനാണ് ഈ വില. കോര്‍ ഐ5 പ്രോസസ്സറും 16ജിബി റാമുമുള്ള മോഡലിന് 63,999 രൂപയും 16 ജിബി റാമും ഇന്റല്‍ കോര്‍ ഐ7 പ്രോസസറുള്ള മോഡലിന് 76,999 രൂപയുമാണ് വില.

എംഐ നോട്ട്ബുക്ക് പ്രോയുടെ വില ആരംഭിക്കുന്നത് 56,999 രൂപ മുതലാണ്. 8 ജിബി റാമുള്ള ഒരു ഇന്റല്‍ കോര്‍ i5 പ്രോസസറുള്ള മോഡലിനാണ് ഈ വില. കോര്‍ i5 + 16ജിബി റാം മോഡലിന് 59,999 രൂപയാണ് വില. ഈ ലാപ്‌ടോപ്പിന്റെ ടോപ്പ്-എന്‍ഡ് മോഡലില്‍ കോര്‍ i7 പ്രോസസറും 16ജിബി റാമുമാണ് ഉള്ളത്. ഈ ഡിവൈസിന്റെ വില 72,999 രൂപയാണ്. ഈ ലാപ്‌ടോപ്പുകള്‍ മിസ്റ്റര്‍ ഡോട്ട്ബുക്ക് പ്രോസ്, എംഐ.കോം, ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍ എന്നിവ വഴി ഓഗസ്റ്റ് 31 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും, റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലാപ്‌ടോപ്പുകള്‍ ലഭ്യമാകും.

എംഐ നോട്ട്ബുക്ക് അള്‍ട്രയില്‍ 15.6 ഇഞ്ച് 3,200×2,000 പിക്‌സല്‍ എംഐ-ട്രൂലൈഫ്+ ഡിസ്‌പ്ലേയാണ് ഉള്ളത്. 16:10 അസ്പാക്ട് റേഷിയോ, 90 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്ക്, 300 നൈറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം എസ്ആര്‍ജിബി കവറേജ്, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍, 89 ശതമാനം സ്‌ക്രീനും ബോഡി റേഷിയോ എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഡിസ്‌പ്ലെയ്ക്ക് മുകളില്‍ ഒരു എച്ച്ഡി വെബ്ക്യാമും ഉണ്ട്. ഇന്റല്‍ ഐറിസ് Xe ഗ്രാഫിക്‌സുമായി ജോടിയാക്കിയ ഇന്റല്‍ കോര്‍ ഐ7-11370H സിപിയുവുള്ള ലാപ്‌ടോപ്പില്‍ 16ജിബി DDR4 റാമും 512GB NVMe എസ്എസ്ഡി സ്റ്റോറേജും ഉണ്ട്.

സീരീസ് 6 അലുമിനിയം ഉപയോഗിച്ചാണ് എംഐ നോട്ട്ബുക്ക് അള്‍ട്ര നിര്‍മ്മിച്ചിരിക്കുന്നത്. വിന്‍ഡോസ് 10 ഹോമില്‍ പ്രവര്‍ത്തിക്കുന്നു. ലാപ്‌ടോപ്പില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈഫൈ 6, ബ്ലൂടൂത്ത് വി 5.1, തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ നല്‍കിയിട്ടുണ്ട്. ഡിടിഎസ് ഓഡിയോ പ്രോസസിങ് ഉള്ള രണ്ട് 2W സ്പീക്കറുകളാണ് ഡിവൈസിലെ ഓഡിയോ കൈകാര്യം ചെയ്യുന്നത്. പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്.

ബാക്ക്ലിറ്റ് സിസേഴ്‌സ് കീബോര്‍ഡിന് 1.5 എംഎം ട്രാവലും മൂന്ന് ലെവലുള്ള ബ്രൈറ്റ്‌നസും ഉണ്ട്. പഴയ എംഐ നോട്ട്ബുക്ക് മോഡലിനെ അപേക്ഷിച്ച് ട്രാക്ക്പാഡ് 62 ശതമാനം വലുതാണെന്നും വിന്‍ഡോസ് ജെസ്റ്റേഴ്‌സ് സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഷവോമി അവകാശപ്പെടുന്നു. എംഐ നോട്ട്ബുക്ക് അള്‍ട്രയില്‍ 70Whr ബാറ്ററിയാണ് ഉള്ളത്. 12 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് നല്‍കാന്‍ ഇതിന് സാധിക്കുന്നു. 65W ചാര്‍ജര്‍ ഉപയോഗിച്ച് യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു.

എംഐ നോട്ട്ബുക്ക് പ്രോയില്‍ 14 ഇഞ്ച് 2.5 കെ (2,560×1,600 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 16:10 അസ്പാക്ട് റേഷിയോ, 300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം എസ്ആര്‍ജിബി കവറേജ്, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍, ഡിസി ഡിമ്മിങ് എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഐറിസ് Xe ഗ്രാഫിക്‌സുള്ള 11th ജനറേഷന്‍ ഇന്റല്‍ കോര്‍ i7 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്.

xioa16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്. എംഐ നോട്ട്ബുക്ക് പ്രോയില്‍ എംഐ നോട്ട്ബുക്ക് അള്‍ട്രയുടെ അതേ കണക്റ്റിവിറ്റി ഓപ്ഷനുകളും ഓഡിയോ ഫീച്ചറുകളും ഉണ്ട്. 56Whr ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്. ഇത് 11 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കുന്നു. ഈ ഡിവൈസിലുള്ള ബാറ്ററി 34 മിനുറ്റ് മാത്രം കൊണ്ട് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

 

Top