ഷവോമി മി മിക്‌സ് 3 ഒക്ടോബര്‍ 15ന് അവതരിപ്പിക്കും

വോമി മി മിക്‌സ് 3 സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 15ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ക്യുഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാകും ഫോണിനും എന്നും സൂചനയുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.

4 സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. 6 ജിബി റാം 64 ജിബി സ്‌റ്റോറേജിന് 36,300 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 39,500 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 42,700 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,900 രൂപയുമാണ് വില വരുന്നത്.

Top