ഷവോമി മി മിക്‌സ് 3 5ജി സപ്പോര്‍ട്ടോടു കൂടി എത്തുമെന്ന് കമ്പനി

വോമി മി മിക്‌സ് 3 5ജി വാരിയന്റില്‍ എത്തുമെന്ന് കമ്പനി. ഒക്ടോബറിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. നാല് സ്റ്റോറേജ് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ്, 10 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെയാണ്.

6 ജിബി/8ജിബി റാം ഓപ്ഷന്‍ കറുപ്പ്, നീല, പച്ച എന്നീ കളര്‍ വാരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 എംപി പ്രൈമറി സെന്‍സര്‍, 13 എംപി സെക്കന്‍ഡറി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനൊണ് ക്യാമറ സവിശേഷതകള്‍.

Top