പോപ് അപ് ക്യാമറയുള്ള ഷവോമി mi മിക്‌സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കും

വോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ mi മിക്‌സ് 3 സെപ്റ്റംബര്‍ 15ന് ചൈനയില്‍ അവതരിപ്പിക്കും. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിന്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നീ വാരിയന്റുകളിലും ഫോണ്‍ ലഭ്യമാകും.

ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഡ്യുവല്‍ സിം സപ്പോര്‍ട്ടും ഉണ്ട്. ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ ഫോണിന് 8എംപി മെക്കാനിക്കല്‍ പോപ് ക്യാമറയും മുന്‍വശത്തുണ്ട്.

6 ജിബി റാം 64 ജിബി സ്റ്റോറേജിന് 35,000 രൂപയും, 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 45,000 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 51,000 രൂപയും, 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 54,700 രൂപയുമാണ് വില.

Top