ഷവോമി എംഐ മാക്‌സ് 3 ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

വോമി എംഐ മാക്‌സ് 3 ജൂലൈയിലാണ് ചൈനയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഫോണ്‍ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. 18:9 അനുപാതത്തില്‍ 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 636 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്.

4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നീ രണ്ടു വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്റെ പുറകു വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 5,500 എംഎഎച്ചാണ് ബാറ്ററി.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 12 എംപി പ്രൈമറി ലെന്‍സും 5 എംപി സെക്കന്‍ഡറി സെന്‍സറുമാണ് ഉള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. ചൈനയില്‍ 4 ജിബി റാം വാരിയന്റിന് 17,929 രൂപയും 6 ജിബി റാം വാരിയന്റിന് 21,095 രൂപയുമാണ് വില.

Top