ഷവോമിയുടെ എംഐ ബാന്‍ഡ് 6 ഓഗസ്റ്റ് 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും

വോമി എംഐ ബാന്‍ഡ് 6 എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുമെന്ന് പറയുന്നു.

എംഐ ബാന്‍ഡ് 6 ന് 1.56 ഇഞ്ച് അമോലെഡ് പാനലും 152 x 486 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനും 2.5 ഡി കര്‍വ്ഡ് ഗ്ലാസും ഉണ്ട്. ഓട്ടം, നടത്തം, ട്രെഡ്മില്‍ റണ്ണിംഗ്, ഔട്ട്ഡോര്‍ സൈക്ലിംഗ്, റോയിംഗ്, എലിപ്റ്റിക്കല്‍ ട്രെയിനിംഗ് എന്നിവ പോലുള്ള 30 സ്‌പോര്‍ട്‌സ് മോഡുകളെ എംഐ ബാന്‍ഡ് 6 സപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ബോര്‍ഡ് സെന്‍സറുകളില്‍ 24/7 ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ സെന്‍സര്‍, SpO2 സെന്‍സര്‍, സ്ലീപ് ട്രാക്കര്‍, ആര്‍ഇഎം, സ്‌ട്രെസ് മോണിറ്റര്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഒരു മാഗ്‌നെറ്റിക്ക് ചാര്‍ജര്‍ വഴി ചാര്‍ജ് ചെയ്യപ്പെടുന്ന 125 എംഎഎച്ച് ബാറ്ററിയാണ് ഈ ബാന്‍ഡിന് കരുത്ത് പകരുന്നത്. എംഐ ബാന്‍ഡ് 6 ഗ്ലോബല്‍ വേരിയന്റിനായി 60+ വാച്ച് ഫെയ്‌സുകളും ചൈനീസ് മോഡലിന് 130 ലധികം വാച്ച് ഫെയ്‌സുകളുമായാണ് വരുന്നത്. 5ATM വാട്ടര്‍ റെസിസ്റ്റന്റ്, ആനിമേറ്റഡ് വാച്ച് ഫെയ്‌സ് സപ്പോര്‍ട്ട്, ഒരു വനിതാ ഹെല്‍ത്ത് ട്രാക്കര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

എംഐ ബാന്‍ഡ് 6 സ്റ്റാന്‍ഡേര്‍ഡ് എഡിഷന് 229 യുവാന്‍ (ഏകദേശം 2,550 രൂപ), എന്‍എഫ്‌സി മോഡലിന് 279 യുവാന്‍ (ഏകദേശം 3,000 രൂപ) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ വരുന്നത്. എംഐ ബാന്‍ഡ് 6 ഇന്ത്യയില്‍ 3,000 രൂപയ്ക്ക് താഴെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Top