ഷവോമി മി എ2 6 ജിബി റാം റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

വോമി മി എ2 റെഡ് കളര്‍ വാരിയന്റ് 6 ജിബി റാം ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. മി സ്റ്റോറിലും ആമസോണിലുമാണ് ഫോണ്‍ ലഭ്യമാകുക. നേരത്തെ, 4 ജിബി റാം വാരിയന്റ് മാത്രമായിരുന്നു ഷവോമി അവതരിപ്പിച്ചിരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 18,999 രൂപയാണ് റെഡ് കളര്‍ വാരിയന്റിന് വില വരുന്നത്.

5.99 ഇഞ്ച് FHD + ഡിസ്പ്ലെ 2160 × 1080 പിക്സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 3,000 എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 12 എംപി 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top