ഷവോമി Mi A2 , Mi A2 ലൈറ്റ് എന്നീ ഫോണുകള്‍ അവതരിപ്പിക്കുന്നതിനു മുമ്പേ വില പുറത്തുവിട്ടു. ജൂലായ് 24ന് സ്‌പെയിനില്‍ വെച്ചാണ് ഔദ്യോദിക പ്രഖ്യാപനം. ഫോണിന്റെ ഒറിജിനല്‍ വില ഏതാണ്ട് 16,600 രൂപ വരും.
ഷവോമിയുടെ മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണുകളാണ് എം.ഐ എ2വും, എ2 ലൈറ്റും. ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് എം.ഐ എ2 ന്റെ വരവ്. 4 ജി.ബി റാമില്‍ 32, 64, 128 ജി.ബി സ്‌റ്റോറേജുകളില്‍ ഷവോമിയുടെ പുതിയ ഫോണെത്തും.
5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഷവോമി ലൈറ്റ് പുറത്തിറങ്ങുന്നത്. 12, 5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍കാമറയാണ് എം.ഐ.എ2 ലൈറ്റിന് ഉണ്ടാവുക. 5 മെഗാപിക്‌സലിന്‍േറതാവും മുന്‍ കാമറ. 4,000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജി.ബി 64 ജി.ബി സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.


