ഷവോമി എംഐ 8 യൂത്ത് എഡിഷന്‍ ചൈനയില്‍ അവതരിപ്പിച്ചു

വോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ എംഐ 8 യൂത്ത് എഡിഷന്‍ ചൈനയില്‍ അവതരിപ്പിച്ചു. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് ആയിരിക്കും ഫോണിന്. 710 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറായിരിക്കും.

12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 1080×2280 പിക്‌സലില്‍ 6.26 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന്. 21,065 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില. 3,250 എംഎഎച്ചായിരിക്കും ബാറ്ററി.

4 ജിബി റാം, 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ മൂന്ന് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മി 8 സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ സ്‌ക്രീനില്‍ തന്നെ ഫിംഗര്‍പ്രിന്റ് ഉള്ള വേര്‍ഷന്‍ ആയാണ് എത്തുന്നത്.

Top