ഷവോമി എംഐ 8 എസ്ഇ പുതിയ വേരിയന്റ് അവതരിപ്പിച്ചു; ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ലഭ്യം

xioami

വോമിയുടെ 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്, 6ജിബി റാം/ 64ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ അവതരിപ്പിച്ച ഫോണായിരുന്നു ഷവോമി എംഐ 8 എസ്ഇ. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ മറ്റൊരു സ്‌റ്റോറേജ് ഓപ്ഷന്‍ കൂടി എത്തിയിട്ടുണ്ട്. 6ജിബി റാം, 64ജിബി സ്റ്റോറേജ്. ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

പുതിയ വേരിയന്റായ 6ജിബി റാം, 128ജിബി സ്‌റ്റോറേജിന്റെ വില ഏകദേശം 23,100 രൂപയാണ്. ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 4ജിബി റാം 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 18,900 രൂപയും, 6ജിബി റാം 64ജിബി സ്റ്റോറേജിന് 21,100 രൂപയുമാണ്.

MIUI 10ല്‍ ആണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണിന് 5.88 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്. എംഐ എസ്ഇ ഫോണിന് 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 SoC, അഡ്രിനോ 616 ഗ്രാഫിക്‌സ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.

ക്യാമറ ഡിസ്‌പ്ലേയെ കുറിച്ചു പറയുകയാണെങ്കില്‍ പിന്നില്‍ രണ്ട് ക്യാമറയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. ഒന്ന് 12എംപി റിയര്‍ സെന്‍സര്‍ ക്യാമറയും മറ്റൊന്ന് 5എംപി സെന്‍സര്‍ ക്യാമറയുമാണ്. f/1.9 അപ്പര്‍ച്ചര്‍, ബോകെ മോഡ്, പോര്‍ട്രേറ്റ് മോഡ്, മോണോക്രോം ടെംപ് ഫ്‌ളാഷ്, പനോരമ മോഡ്, ഫേഷ്യല്‍ റെകഗ്‌നിഷന്‍, ESI, AI സവിശേഷതകള്‍, ഇന്റലിജന്റ് ട്രാന്‍സ്‌ലേഷന്‍ എന്നിവ ഫോണിന്റെ ക്യാമറ സവിശേഷതകളാണ്.

മുന്നില്‍ 20എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. AI ബാക്ഗ്രൗണ്ട് ബോകെ ഇഫക്ട്, ഓട്ടോമാറ്റിക് HDR, 4K വീഡിയോ ക്യാപ്ചര്‍, സ്ലോ മോഷന്‍ എന്നിവ മുന്‍ ക്യാമറ സവിശേഷതകളാണ്. 3120എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top