പുതിയ കളര്‍ വാരിയന്റില്‍ ഷവോമി മി 8 ലൈറ്റ് എത്തുന്നു

പുതിയ കളര്‍ വാരിയന്റിലും റാമിലും ഷവോമി മി 8 ലൈറ്റ് അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 ജിബി റാം മോഡലിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ബ്ലാക്ക്, ഓറഞ്ച് എന്നീ നിറങ്ങളിലാകും ഫോണ്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഉള്ളത്.

12 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയുമാണ്. 3,350 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

Top