പുതുവര്‍ഷത്തില്‍ 48 മെഗാപിക്‌സല്‍ സെന്‍സറുമായി ഷവോമി ഫോണ്‍ എത്തുന്നു

പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാവോമി 48 മെഗാപിക്സല്‍ സെന്‍സറുള്ള ഫോണുമായി എത്തുന്നു. സ്മാര്‍ട്ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ഫോണിന് പിറകില്‍ 48 മെഗാപിക്സല്‍ ക്യാമറ എന്ന് എഴുതിയതിന്റെ ഒരു ക്ലോസ് അപ്പ് ഇമേജ് ആണ് പുറത്തുവിട്ടത്.

എല്‍ഇഡി ഫ്ളാഷ് ലൈറ്റും ഒപ്പമുണ്ട്. എത്ര ക്യാമറാ സെന്‍സറുകള്‍ ആണ് ഫോണില്‍ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. എന്തായാലും ഫോണ്‍ ഇടത് ഭാഗത്ത് മുകളിലായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കാം.

48 മെഗാപിക്സല്‍ ക്യാമറയുമായി ഒരു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐഎംഎക്സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. ഫോണ്‍ ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. 2019 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ച് ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.

Top