ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വിജയികള്‍ക്ക് എംഐ 11 അള്‍ട്രാ സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപിച്ച് ഷവോമി

2020 ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഓരോ ഇന്ത്യന്‍ അത്ലറ്റിനും സ്മാര്‍ട്ട്ഫോണ്‍ എംഐ 11 അള്‍ട്രാ സമ്മാനമായി നല്‍കുമെന്ന് ഷവോമി. ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതിന് ആവശ്യമായ പരിശ്രമവും അര്‍പ്പണബോധവും വിലമതിക്കുന്നുവെന്ന് മനു ട്വീറ്റ് ചെയ്തു.

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. 2012 ഒളിമ്പിക്‌സില്‍ ആറ് മെഡലുകളെ മറികടന്ന് രാജ്യം മൊത്തം ഏഴ് മെഡലുകള്‍ നേടി. ഈ പ്രകടനത്തിന് നേതൃത്വം നല്‍കിയത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയാണ്. നീരജിനെ കൂടാതെ മീരാഭായ് ചാനു, രവികുമാര്‍ ദഹിയ, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പിവി സിന്ധു, ബജ്റംഗ് പുനിയ എന്നിവരാണ് ടോക്കിയോയില്‍ മെഡല്‍ നേടിയ മറ്റ് അത്ലറ്റുകള്‍. ഈ എല്ലാ അത്ലറ്റുകള്‍ക്കും ഷവോമി ഒരു എംഐ 11 അള്‍ട്രാ യൂണിറ്റ് നല്‍കും. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ ഓരോ അംഗത്തിനും എംഐ 11എക്സ് ആണെങ്കിലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ നല്‍കും.

എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണില്‍ 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ (1,440×3,200 പിക്സല്‍) ഇ4 അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. ഡിവൈസിന്റെ പിന്‍ഭാഗത്ത് 1.1 ഇഞ്ച് (126×294 പിക്സല്‍) സെക്കന്‍ഡറി ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. വളരെ ആകര്‍ഷകമായ ഡിവൈസിനാണ് ഇത് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിന്റെ പിന്നില്‍ സെക്കന്ററി ഡിസ്‌പ്ലേയ്ക്ക് അടുത്തായി 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഷവോമി നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കായി ഹോള്‍-പഞ്ച് കട്ടഔട്ടില്‍ 20 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ്. 5ജി, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോര്‍ട്ട്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് സ്മാര്‍ട്‌ഫോണിലുളള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 67W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, 10W റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

 

 

Top