ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്‌ഡേറ്റുമായി ഷവോമിയുടെ റെഡ്മി കെ20

വോമിയുടെ ആദ്യത്തെ പോപ്പ്-അപ്പ് സെല്‍ഫി ക്യാമറ മൊഡ്യൂളുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് റെഡ്മി കെ 20. ജൂലൈയില്‍ ആന്‍ഡ്രോയിഡ് പൈ ഒഎസുമായി പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട്‌ഫോണിന് ഇപ്പോഴിതാ ഒഎസ് അപ്‌ഡേറ്റ് ലഭ്യമാവുകയാണ്. ആന്‍ഡ്രോയിഡ് 10 ലേക്ക് ഫോണ്‍ ഇനി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

റെഡ്മി കെ 20 നായി ഷവോമി ഒരു പുതിയ MIUI അപ്ഡേറ്റ് പുറത്തിറക്കി തുടങ്ങി. MIUI V11.0.2.0.QFJCNXM മോഡല്‍ നമ്പറിലാണ് അപ്ഡേറ്റ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ MIUI അപ്‌ഡേറ്റ് ആണ് ഇത്. പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമായാണ് സോഫ്റ്റ്‌വെയര്‍ കെണ്ടുവരുന്നത്.

അപ്ഡേറ്റ് ഏതാണ്ട് 2.3 ജിബിയോളമുള്ള ഫയലിലാണ് വരുന്നത്. ഇന്ത്യയിലെയും മറ്റ് വിപണികളിലെയും ഉപയോക്താക്കള്‍ക്കായി അപ്ഡേറ്റ് എപ്പോള്‍ പുറത്തിറക്കുമെന്നതിനെ കുറിച്ച് ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇത് മി വര്‍ക്ക് കിറ്റ്, മി ഗോ ട്രാവല്‍ കിറ്റ് പോലുള്ള ചില ഫീച്ചറുകള്‍ കൂടി ചേര്‍ക്കുന്നുണ്ട്. കൂടാതെ ഡൈനാമിക് ഫോണ്ട്, സൗണ്ട് സിസ്റ്റം പോലുള്ള സവിശേഷതകളും നല്‍കുന്നു. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ മികച്ച പെര്‍ഫോമന്‍സിനായി ലൊക്കേഷന്‍ കണ്‍ട്രോളും Wi-Fi ഷെയറിങ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Top