റെഡ്മി കെ30 പ്രോ പതിപ്പ് ഇന്ത്യയിലേക്ക്; പുതിയ സവിശേഷതകള്‍ അറിയാം

റെഡ്മി കെ30 ന്റെ പ്രോ പതിപ്പ് ഇന്ത്യയിലേക്കു വരുന്നു. 2019 ഡിസംബറിലാണ് ചൈനയില്‍ 5ജി, 4ജി വേരിയന്റുകളില്‍ റെഡ്മി കെ30 പുറത്തിറക്കിയിരുന്നത്.

റെഡ്മി കെ30 പ്രോ സ്നാപ്ഡ്രാഗണ്‍ 865 ചിപ്പുമായാണ് ഇന്ത്യയിലേക്കു വരുന്നത്. 8 ജിബി റാമും കൂടുതല്‍ റാമുള്ള മറ്റ് വേരിയന്റുകളും ഓഫര്‍ ചെയ്യുന്നു. എംഐ 10 ല്‍ നിന്ന് വേഗതയേറിയ 48വാട്സ് ചാര്‍ജിംഗ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തുന്നു.

1080പി എല്‍സിഡി ഡിസ്പ്ലേ, 64 മെഗാപിക്സല്‍ ക്യാമറ ക്വാഡ് ക്യാമറ സജ്ജീകരണം, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി കെ 30 ലെ പ്രധാന സവിശേഷതകള്‍.

Top