ഷവോമിയുടെ എംഐ ടിവി പി 1 സീരീസുകള്‍ അവതരിപ്പിച്ചു

വോമിയുടെ എംഐ ടിവി പി 1 സീരീസ് ഇറ്റലിയില്‍ ഇപ്പോള്‍ അവതരിപ്പിച്ചു. 32 ഇഞ്ച്, 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ നാല് വ്യത്യസ്ത സ്‌ക്രീനുകളിലാണ് വിപണിയില്‍ എത്തുന്നത് എംഐ ടിവി പി 1 സീരീസ് ആന്‍ഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്‌ക്രീന്‍ വലുപ്പത്തിലുള്ള വ്യത്യാസമല്ലാതെ മറ്റുള്ള മോഡലുകള്‍ക്ക് സമാന സവിശേഷതകള്‍ തന്നെയാണ് വരുന്നത്. 32 ഇഞ്ച് മോഡലിന് ബാക്കി സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്പം വ്യത്യസ്തമായ സവിശേഷതകളുണ്ട്.

എംഐ ടിവി പി 1 ആന്‍ഡ്രോയിഡ് ടിവി സീരീസ് മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കുന്നു, ഒപ്പം ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്കും, ക്രോംകാസ്റ്റിലേക്കുമുള്ള ആക്സസും ലഭിക്കുന്നു. ഈ ടിവി മോഡലുകള്‍ക്ക് പ്രവര്‍ത്തനക്ഷമത നല്‍കുന്നത് മീഡിയടെക് SoC പ്രോസസറുകളാണ്. എല്ലാ വശത്തും സ്ലിം ബെസലുകളുമായാണ് ഈ സ്മാര്‍ട്ട് ടിവി മോഡലുകള്‍ വരുന്നത്.

 

Top