ഷവോമി Mi 11 സീരിസിലെ കൂടുതൽ ഫോണുകൾ ഏപ്രിൽ 23 ന് പുറത്തിറക്കും

വോമിയുടെ (Xiaomi) Mi 11 സീരിസിലെ എംഐ 11 അൾട്രാ ഏപ്രിൽ 23ന് ഇന്ത്യയിൽ അവതരിപ്പിക്കും. എംഐ 11 അൾട്രാ കൂടാതെ അതേ സീരിസിലെ വിവിധ ഫോണുകളും അവതരിപ്പിക്കും. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ മനു കുമാർ ജെയിൻ ആണ് ഈ ഫോൺ സീരിസിന്റെ സവിശേഷതകൾ ട്വിറ്ററിലൂടെ അറിയിച്ചത്.

ആദ്യം എംഐ 11 അൾട്രാ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് എംഐ 11, എംഐ 11 പ്രൊ, എംഐ 11ഐ എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ഷവോമിയുടെ Mi 11 സീരിസ് കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലും ഈ വര്ഷം ഫെബ്രുവരിയിൽ ആഗോള തലത്തിലും അവതരിപ്പിച്ചിരുന്നു.

Top