ഷവോമിയുടെ എംഐ നോട്ട് 10; ഫെബ്രുവരിയില്‍ വിപണിയില്‍ എത്തിയേക്കും

എംഐ നോട്ട് 10 ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഷവോമി തയ്യാറെടുക്കുന്നു എന്ന വിവരം നല്‍കിയിട്ട് കുറെ മാസങ്ങളായി. എന്നാല്‍ അതിന് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയില്‍ പ്രഖ്യാപിച്ച കമ്പനി പുതിയതായി ഈ ഫോണായിരിക്കുമോ അവതരിപ്പിക്കുക എന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്.

108 മെഗാപിക്സലുകളുള്ള ക്യാമറ ഫോണായ എംഐ 10 ആണ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോവുന്നത്. സാംസങ്ങ് സമാന എംപി ക്യാമറയുമായി വന്നാല്‍ യുദ്ധത്തിനു തയ്യാറെടുക്കാന്‍ ഒരുക്കമാണെന്ന് ഷവോമി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ എംഐ നോട്ട് 10 വിപണിയിലെത്തുമെന്നാണ് സൂചന.

നിലവില്‍, 108 മെഗാപിക്സല്‍ ക്യാമറയുമായി വരുന്ന ഷവോമിയുടെ നിരയിലെ ഒരേയൊരു വാണിജ്യ ഫോണാണ് എംഐ നോട്ട് 10. 2019 നവംബറില്‍ ഷവോമിയാണ് എംഐ നോട്ട് 10 പുറത്തിറക്കിയത്, സാംസങ്ങിന്റെ 108 മെഗാപിക്സല്‍ സെന്‍സറുമായി പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്.

Top