ഷഓമിയുടെ ‘സൂപ്പർഫോൺ’, എംഐ 11 അൾട്രാ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ടെക് ഭീമന്മാരായ ഷഓമി ദിവസങ്ങൾക്ക് മുൻപാണ് തങ്ങളുടെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ   എംഐ 11  ശ്രേണിയിലേക്ക് അൾട്രാ, പ്രോ, ലൈറ്റ് പതിപ്പുകൾ അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രീമിയം മോഡൽ ആയ എംഐ 11 അൾട്രായുടെ ഇന്ത്യ ലോഞ്ച് ഉറപ്പിച്ചു. ട്വിറ്റെർ പോസ്റ്റ് വഴി ഈ മാസം 23-നാണ് എംഐ 11 അൾട്രായുടെ ലോഞ്ച് എന്ന് ഷഓമി വ്യക്തമാക്കി. ‘സൂപ്പർഫോൺ’ എന്നാണ് എംഐ 11 അൾട്രായെ ഷഓമി വിശേഷിപ്പിക്കുന്നത്. പ്രീമിയം ഫീച്ചറുകളാണ് ഇതിന് അടിസ്ഥാനം.

8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള എംഐ 11 അൾട്രായ്ക്ക് 5,999 യുവാൻ (ഏകദേശം 66,400 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള  എംഐ 11 അൾട്രാ മോഡലിന് 6,499 യുവാൻ (72,000 രൂപ), 12 ജിബി റാമും + 512 ജിബി സ്റ്റോറേജ് സ്റ്റോറേജുമുള്ള ഏറ്റവും പ്രീമിയം പതിപ്പിന് 6,999 യുവാൻ (77,500 രൂപ) എന്നിങ്ങനെയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുക. അതെ സമയം 12 ജിബി റാമുള്ള വേരിയന്റ് വൈറ്റ് സെറാമിക് സ്‌പെഷ്യൽ പതിപ്പിലും ലഭ്യമാണ്.

Top