ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് y2 ജൂണ്‍ 7ന് ഇന്ത്യയിലെത്തും

y2

വോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ജൂണ്‍ 7ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ചൈനയില്‍ അവതരിപ്പിച്ച റെഡ്മി എസ്2 ന്റെ ഇന്ത്യന്‍ പതിപ്പായി റെഡ്മി വൈ2 ഹാന്‍ഡ്‌സെറ്റാണ് അവതരിപ്പിക്കുന്നത്. റെഡ്മി എസ്2 ആദ്യം അവതരിപ്പിച്ചത് ചൈനയിലാണ്.ഏറ്റവു ‘മികച്ച സെല്‍ഫി ഫോണ്‍’ ആണ് റെഡ്മി എസ്2 ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് ഷവോമി അവകാശപ്പെടുന്നത്.

18:9 അനുപാതത്തിലുള്ള ബെസല്‍ലെസ് ഡിസ്‌പ്ലെയാണ്. റെഡ്മി എസ്2 ലെ ഫീച്ചറുകള്‍ തന്നെയാകും വൈ2ലും ഉണ്ടാകുക എന്നാണ് കരുതുന്നത്. പിന്നില്‍ രണ്ടു ക്യാമറകളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫോണിന്റെ സെല്‍ഫി ക്യാമറ പ്രവര്‍ത്തിക്കുന്നത്.

12 മെഗാപിക്‌സലിന്റെ രണ്ടു ക്യാമറകളാണ് പിന്നില്‍. വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ സെല്‍ഫി ക്യാമറ ഫോണുകളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റെഡ്മി എസ്2. 16 പിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറയും. ഓട്ടോമാറ്റിക് എച്ച്ഡിആര്‍ ടെക്‌നോളജിയും സെല്‍ഫി ക്യാമറയ്ക്കുണ്ട്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലെ 5.99 ഇഞ്ച് എച്ച്ഡിയാണ്.

Top