സോളാര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട് ഫോണുമായി ഷവോമി; ഇനി ചാര്‍ജ് നില്‍ക്കും

ഫോണിലെ ബാറ്ററി ചാര്‍ജ് നീണ്ടു നില്‍ക്കാനായി സോളാര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട് ഫോണുമായി ഷവോമി. ഈ പതിപ്പിന്റെ പേറ്റന്റ് കമ്പനി സ്വന്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ സ്മാര്‍ട് ഫോണായിരിക്കും ഷവോമി അവതരിപ്പിക്കുക. എന്നാല്‍ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ല.

നോച്ച് സ്‌ക്രീന്‍ അല്ല ഫോണിലുള്ളത്. അതായത് ഫോണില്‍ പോപ്പ് അപ്പ് ഡിസ്‌പ്ലേയോ അല്ലെങ്കില്‍ ഇന്‍ ഡിസ്‌പ്ലേ ക്യാമറയോ ആയിരിക്കും. ഫോണിന്റെ പിറകില്‍ സോളാര്‍ പാനലും ക്യാമറയും മാത്രമേ ഉള്ളൂ. ഫിംഗര്‍പ്രിന്റ് സ്‌കാനറില്ല. അപ്പോള്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ഫോണില്‍.

സോളാര്‍ പാനല്‍ ഉണ്ടെങ്കിലും ഫോണിന്റെ കനം വര്‍ധിച്ചിട്ടില്ലെന്ന് രൂപരേഖ വ്യക്തമാക്കുന്നു. അതായത് ബാറ്ററി ചെറുതായിരിക്കും. സോളാര്‍ പാനല്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഫോണില്‍ ബാറ്ററിയുടെ വലിപ്പം കുറയ്ക്കുന്നതില്‍ പ്രശ്‌നമുണ്ടാവില്ല.

Top