ഒരു സ്മാര്‍ട്ട് കോഫി കുടിക്കണോ?; ഇതിനായി വയര്‍ലെസ് വാം കപ്പുമായി ഷവോമി

കൊച്ചി: നല്ലൊരു ചൂട് ചായ കുടിക്കണമെന്നു ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഒരു സ്മാര്‍ട്ട് കപ്പ്. വയര്‍ലെസ് ചാര്‍ജിങ് ഉപയോഗിച്ച് ചൂടാകുന്ന ഈ കപ്പിലേക്ക് അല്‍പ്പം വെള്ളം ഒഴിച്ചാല്‍ ചൂടാക്കി കിട്ടും. കാപ്പിയോ ചായയോ ഇന്‍സ്റ്റന്റായി ഉണ്ടാക്കാനുള്ള ചേരുവുകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നിടത്തിരുന്ന് നമുക്ക് കോഫി കുടിക്കാം. ഷവോമിയാണ് ഈ സ്മാര്‍ട് കപ്പ് നിര്‍മിച്ചിരിക്കുന്നത്.

സെറാമിക് കൊണ്ടാണ് ഈ സ്മാര്‍ട്ട് കപ്പിന്റെ നിര്‍മ്മാണം. ഏകദേശം രണ്ടായിരം രൂപയാവും ഈ സെറാമിക്ക് സ്മാര്‍ട്ട് കപ്പിന്റെ വിലയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണ കപ്പ് പോലെ കഴുകുകയോ തുടയ്ക്കുകയോ ചെയ്യാമെന്ന് ഷവോമി പറയുന്നു.

ഈ വയര്‍ലെസ് വാം കപ്പ് 55 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ് ടീ കോസ്റ്റര്‍ വഴിയാണ് ചൂടാക്കല്‍ നടത്തുന്നത്.

എന്നാല്‍ ടീ കോസ്റ്റര്‍ ഉപയോഗിക്കാത്തപ്പോള്‍, നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ കോസ്റ്ററില്‍ വയര്‍ലെസ് ചാര്‍ജ് ചെയ്യാന്‍ സ്ഥാപിക്കാം. 10വാട്സ് വരെ വയര്‍ലെസ് ചാര്‍ജിംഗിനെ കോസ്റ്റര്‍ പിന്തുണയ്ക്കുമെന്നും വിവിധ ബ്രാന്‍ഡുകളായ ഷവോമി, ആപ്പിള്‍, സാംസങ്ങ് എന്നിവയുടെ ഫോണില്‍ നിന്നും ഇത് കണക്ട് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

Top