ഇന്ത്യയിൽ ഷവോമിയുടെ ആദ്യ ക്യൂഎൽഇഡി 4K ടിവി; ലോഞ്ചിങ് ഡിസംബർ 16ന്

ന്ത്യയിലെ തങ്ങളുടെ സ്മാർട്ട് ടിവി ശ്രേണി വിപുലീകരിക്കാനൊരുങ്ങി ഷവോമി. ക്യൂഎൽഇഡി 4K ടിവിയാണ് ഷവോമി ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. ‘ക്വാണ്ടം ലീപ്സ് അഹെഡ്’ എന്ന പരസ്യവാചകത്തോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ ടീസറുകൾ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച എംഐ ടിവി 5 പ്രോ ആയിരിക്കും ഇന്ത്യയിലെത്തുന്ന ക്യൂഎൽഇഡി 4K ടിവി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വില്പനയിലുള്ള എൽഇഡി ടിവി മോഡലുകളെക്കാൾ പ്രീമിയം മോഡൽ ആണ് എംഐ ടിവി 5 പ്രോ.

‘ക്വാണ്ടം ലീപ്സ് അഹെഡ്’ എന്ന പരസ്യവാചകമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ടീസറുകൾ പോസ്റ്റ് ചെയ്ത ഷവോമി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത് ക്യൂഎൽഇഡി 4K ടിവിയാണ് എന്ന് വ്യക്തമാക്കി. ഡിസംബർ 16-നാണു ലോഞ്ചിങ് എന്നാണ് സൂചന. എൽഇഡി ടിവികളേക്കാൾ മികച്ച ഡിസ്പ്ലേ ആണ് ക്യൂഎൽഇഡി 4K ടിവിയുടെ സവിശേഷത. ഇതിന്റെ ക്വാണ്ടം ഡോട്ട് ലെയർ മികച്ച ബ്രൈറ്റ്നസ്സും കളർ കറക്ഷനും ഉറപ്പ് വരുത്തും. 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് എന്നിങ്ങനെ വിവിധ സ്ക്രീൻ സൈസുകളിൽ അൾട്ര എച്ച്ഡി (3840×2160 പിക്സൽ) ക്യൂഎൽഇഡി ഡിസ്പ്ലേ ആണ് എംഐ ടിവി 5 പ്രോയ്ക്ക്. 55 ഇഞ്ച് മോഡലിന് ഏകദേശം 41,700 രൂപയാണ് ചൈനയിൽ വില. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ടിവിയ്ക്ക് 4 ജിബി റാമും 64 ജിബി സ്റ്റോറേജും എച്ഡിആർ സപ്പോർട്ടും ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റവും ഉണ്ടായിരിക്കും. ഷവോമി ബ്രാൻഡിന്റെ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും വിലയുള്ള എംഐ ടിവി 4X-ന് മുകളിലായിരിക്കും എംഐ ടിവി 5 പ്രോയുടെ സ്ഥാനം.

Top