വിലക്കുറവില്‍ പുതിയ ‘മീ ടിവി’ സീരിസുമായി ഷവോമി ഇന്ത്യയില്‍

XIAOMI

ചൈനീസ് കമ്പനിയായ ഷവോമി, സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമല്ല ടെലിവിഷനുകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഷവോമിയുടെ 50 ഇഞ്ച് മീ ടിവി 4എ ചൈനീസ് വിപണിയില്‍ എത്തിച്ചത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. 4എ റേഞ്ചിലുളള ആറാമത്തെ മോഡലാണിത്. ടിവി 4കെ അള്‍ട്രാ എച്ച്ഡി റസൊല്യൂഷനുളള സ്മാര്‍ട്ട് ടിവിയാണ് 50 ഇഞ്ച് മീ ടിവി 4എ.

മീ ടിവി 4, UHD ടിവി ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വളരെ വിലക്കുറവാണ്. അതേസമയം ഷവോമിയില്‍ നിന്നും ഔദ്യോഗികമായി മറ്റൊരു പോസ്റ്റ്‌ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ‘ഇന്ത്യയിലേക്ക് വീണ്ടും പുതിയ മോഡല്‍ എത്തുന്നു, ഇത് മെലിഞ്ഞതും വളരെ സ്മാര്‍ട്ടുമാണ്’, എന്ന രീതിയില്‍ ഷവോമി ഇന്ത്യ പ്രോഡക്ട് മാനേജര്‍ സുദീപ് സഹുയാണ് പോസ്റ്റ് ചെയ്തത്.

മീ ടിവി 4എ സീരീസ് നാല് സ്‌ക്രീന്‍ വലുപ്പത്തിലാണ് പുറത്തിറങ്ങുന്നത്. കൂടാതെ AI അടിസ്ഥാന സ്പീച്ച് റെകഗ്‌നിഷനും ഉള്‍പ്പെടുന്നു. 55 ഇഞ്ച് 65 ഇഞ്ച് മോഡലുകള്‍ 4കെയില്‍ വരുന്നുണ്ട്. 43 ഇഞ്ചിന്റെയും 49 ഇഞ്ചിന്റെയും മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മീ ടിവി 4സി ഇന്ത്യയിലും എത്തുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീ ടിവി 4സി യുടെ അപ്‌ഡേറ്റാണ് 4എ. രണ്ട് വേരിയന്റുകളിലാണ് ടിവി എത്തുന്നത്. ഒന്ന് 43 ഇഞ്ച് ഫുള്‍ എച്ച്ഡി മോഡലും മറ്റൊന്ന് 55 ഇഞ്ച് 4കെ മോഡലുമാണ്. 43 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവിയ്ക്ക് 19,000 രൂപയാണ് വില. 55 ഇഞ്ച് 4കെ ടിവിയ്ക്ക് വില വില 27,200 രൂപയാണ് വില.

39,999 രൂപയാണ് 55 ഇഞ്ച് മീ ടിവി 4ന്റെ വില. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഷവോമി ടിവികള്‍ക്ക് വില കുറവാണ് എന്നാണ് വിലയിരുത്തല്‍.

Top