സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി

മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രഫിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഷവോമി. ക്യാമറയുടെ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ മാത്രമായി ഈ വര്‍ഷം ആദ്യം വിദഗ്ദ്ധരെ നിയമിക്കുന്നുവെന്നു ഷവോമി പ്രഖ്യാപിച്ചിരുന്നു.

നിലവാരം കുറഞ്ഞ ഫോട്ടോകളെ മികച്ചതാക്കാന്‍ കഴിയുന്ന ഡീപ്എക്‌സ്‌പോഷര്‍ എന്ന സാങ്കേതിക വിദ്യയിലൂടെ സാധ്യമായേക്കുമെന്നാണ് കമ്പനിയുടെ വാദം.

48എംപി പിന്‍ക്യാമറ ഉള്‍പ്പെടുത്തിയുള്ള ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമവും നടന്നുവരികയാണെന്ന് കമ്പനി വെളിപ്പെടുത്തി. ഇത് 2019ല്‍ തന്നെ പുറത്തിറക്കിയേക്കും.

പിക്‌സല്‍ ബിന്നിങ് സാങ്കേതിക വിദ്യയിലൂടെ നോയ്‌സ് കുറഞ്ഞ ഫോട്ടോയെടുക്കാനും സാധിക്കും- കമ്പനി വ്യക്തമാക്കി. ഈ സാങ്കേതികവിദ്യകളടങ്ങിയ ഫോണ്‍ പുറത്തിറക്കുന്നതോടു കൂടി സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവമായേക്കുമെന്നാണ് നിരീക്ഷണം.

Top