മൂന്നാം തവണയും വില വർധിപ്പിച്ച് ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട് ഫോൺ

താനും മാസങ്ങൾക്കുള്ളിൽ 1,000 രൂപയാണ് ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട് ഫോണിന് മൊത്തത്തിൽ വർധിപ്പിച്ചിരിക്കുന്ന വില.കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റ് നൽകിയ വിവരം അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 10 ൻറെ 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 12,999 രൂപയും, 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 14,999 രൂപയാണ് വില വരുന്നത്.

ഈ ഫോണിൻറെ ബേസിക് വേരിയന്റിന് 500 രൂപ കൂടുതൽ വർദ്ധിപ്പിച്ചതിന് ശേഷമാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്. 6 ജിബി / 128 ജിബി മോഡലിന് അടുത്തിടെ 500 രൂപ വർദ്ധിപ്പിച്ച് 14,499 രൂപയായി മാറി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഹാൻഡ്സെറ്റിൻറെ 4 ജിബി റാം വേരിയന്റിന് വില 11,999 രൂപയും, 6 ജിബി റാം മോഡലിന് 13,999 രൂപയുമായിരുന്നു വില.
6.43 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 SoC പ്രോസസറാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള സ്മാർട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

 

Top