റെഡ്മി ‘നോട്ട് 8 പ്രോ’ ; നോട്ട് സീരീസിലെ അവസാന ഫോണ്‍

വോമിയുടെ ഏറ്റവും ഹിറ്റായ സ്മാര്‍ട്ട്‌ഫോണ്‍ സീരീസാണ് റെഡ്മി നോട്ട് സീരീസ്. റെഡ്മിയുടെ നോട്ട് 8 പ്രോ സ്മാര്‍ട്ഫോണ്‍ ഈ ആഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. അതേസമയം റെഡ്മി നോട്ട് സീരീസിലെ അവസാന ഫോണ്‍ ആയിരിക്കും നോട്ട് 8 പ്രോ എന്നതാണ് പുതിയ റിപ്പോര്‍ട്ട്.ഐസ് യൂണിവേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

റെഡ്മി നോട്ട് പരമ്പരയില്‍ പുതിയൊരു ശ്രേണിയ്ക്ക് തുടക്കമിടാനോ നോട്ട് ശ്രേണിയില്‍ മാറ്റം കൊണ്ടുവരാനോ ആണ് ഷാവോമിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇങ്ങനെ ഒരു തീരുമാനത്തിനുള്ള കാരണം എന്താണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

അതേസമയം എംഐ സിരീസില്‍ കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഷവോമി ലക്ഷ്യംവക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒക്ടോബര്‍ അവസാനനാത്തോടെ എംഐ 10 എന്ന പുതിയ സ്മാര്‍ട്ട്ഫോന്‍ ഷവോമി പുറത്തിറക്കിയേക്കും.

Top