Xiaomi Redmi Note 5 Specifications

വോമി ഫോണിന്റെ വിവരങ്ങളെല്ലാം ഷവോമി വെളിപ്പെടുത്തും മുന്‍പേ പുറത്തായി. കുറഞ്ഞ വിലയും കൂടുതല്‍ നല്ല ഹാര്‍ഡ് വെയര്‍ സ്‌പെസിഫിക്കേഷനുകളുമായ റെഡ്മി നോട്ട് 3 യെക്കാളും അത്യാകര്‍ഷകമായിരിക്കുമെന്നുതന്നെയാണ് നോട്ട് 5ന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീന്‍ ഫുള്‍ എച്ച്ഡിയാണെന്ന് ഡിസ്‌പ്ലേ. 2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്പ് ഡ്രാഗണ്‍ 652 അല്ലെങ്കില്‍ 2.1 ഗിഗാ ഹെര്‍ട്‌സ് മീഡിയാടെക്ക് ഹെലിയോ x25 ഡെക്കാ കോര്‍ പ്രൊസസ്സറാവും ഉണ്ടാവുക.

റാം 4 ജിബി. 32 ജിബി വേരിയെന്റിലും 64 ജിബി വേരിയെന്റിലും ലഭ്യമാകും. മുന്നില്‍ 8 മെഗാ പിക്‌സലും പിന്നില്‍ 16 മെഗാ പിക്‌സലുമാണ് ക്യാമറ. ക്യുക്ക് ചാര്‍ജര്‍ 3.0 ഉള്‍പ്പെടുത്തിയ ഫോണ്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് നൂഗട്ടിലാവും പ്രവര്‍ത്തിക്കുക. വളരെ മികച്ച സ്‌പെസിഫിക്കേഷനുകള്‍ വേറെയുമുണ്ട്.

32 ജിബി, 64 ജിബി വേരിയെന്റുകള്‍ക്ക് ക്രമത്തില്‍ 10,999രൂ 12,999രൂ എന്നിങ്ങനെയാണ് വില. ഏപ്രില്‍മെയ് മാസത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Top