ഷവോമിയുടെ പുതിയ സ്‍മാർട്ട് ഫോൺ റെഡ്മി നോട്ട് 5 (2018) എത്തുന്നു

Xiaomi Redmi Note 5

വോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കുടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് ഷവോമി റെഡ്മി നോട്ട് 4 .കുറഞ്ഞ ബഡ്ജറ്റിൽ എത്തിയ സ്‍മാർട്ട് ഫോണിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുകയാണ് ഇപ്പോൾ. പുതുവർഷത്തിൽ കമ്പനി അവതരിപ്പിച്ച ഷവോമി റെഡ്മി നോട്ട് 5 മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്.

18:9 റെഷിയോയിൽ 5.99 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ , 1080×2160 പിക്സല്‍ റെസലൂഷന്‍, എന്നിവയാണ് മോഡലിന് നൽകിയിരിക്കുന്നത്. Qualcomm Snapdragon 632 പ്രോസസറിലാണ് പ്രവര്‍ത്തനം. രണ്ട് വേരിയന്റുകളിലാണ് ഫോൺ വിപണിയില്‍ എത്തുന്നത്. 3 ജിബിയുടെ റാം – 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഫോണിന് നൽകിയിരിക്കുന്നത്. Android 7.1 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം.

Top