റെഡ്മി കെ 30 പ്രോ വിപണിയില്‍; സൂപ്പര്‍ ബ്ലൂടൂത്ത്, മികച്ച ബാറ്ററി കപ്പാസിറ്റി

വോമിയുടെ റെഡ്മി കെ 30 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 24 ന് ചൈനയില്‍ നടന്ന പരിപാടിയിലാണ് റെഡ്മി കെ 30 പ്രോ അവതരിപ്പിച്ചത്.സ്നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണാണിത്.സൂപ്പര്‍ ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള പല സവിശേഷതകളും ഇതിലുണ്ട്.

കെ 30 പ്രോയില്‍ റെഡ്മി ഒരു പുതിയ സൂപ്പര്‍ നൈറ്റ് സീന്‍ 2.0 പ്രദര്‍ശിപ്പിക്കുന്നുണ്ട്.ആകര്‍ഷകമായ എക്സ്പോഷര്‍ നിയന്ത്രണങ്ങളും മികച്ച ലോ ലൈറ്റ് പെര്‍ഫോമന്‍സും നല്‍കാന്‍ ഇതിനാവും.

കെ 30 പ്രോ സൂമിനു മിക്ക പ്രീമിയം ഫോണുകള്‍ക്കും സമാനമായ ഉയര്‍ന്ന റെസല്യൂഷന്‍ സൂം ക്യാമറ ലഭിക്കും. മൂന്ന് തവണ സൂം ചെയ്യുമ്പോള്‍ മികച്ച ഫോട്ടോകള്‍ നിര്‍മ്മിക്കുന്ന 3 എക്സ് ഒപ്റ്റിക്കല്‍ സൂം ക്യാമറയാണ് ഷവോമി ഉപയോഗിച്ചിരിക്കുന്നത്.ഷവോമിയ്ക്ക് എംഐ 10 ന്റെ മോഡല്‍ ലൈനപ്പ് പ്രകാരം വൈഡ് ആംഗിള്‍ ക്യാമറ, മാക്രോ ക്യാമറ, ഡെപ്ത് ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.കെ 30 പ്രോ സൂം വേര്‍ഷന് പുറമേ ഈ ഫോണിന്റെ 5ജി പതിപ്പും ഷവോമി ഇറക്കിയിട്ടുണ്ട്.
രണ്ട് ഫോണുകള്‍ക്കും 4700 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. പോപ്പ് അപ് 20 എംപി മുന്‍ ക്യാമറയാണ് ഫോണിനുള്ളത്.

കെ30 പ്രോ 5ജിയുടെ 6ജിബി 128 പതിപ്പിന് 32372 രൂപയും 8ജിബി 128 ജിബി പതിപ്പിന് വില 36690 രൂപയും 8ജിബി 258 ജിബി പതിപ്പിന് 39929 രൂപയുമായിരിക്കും വില.

അതേ സമയം കെ30 പ്രോ സൂം ഫോണിന് രണ്ട് പതിപ്പുകളാണ് ഉള്ളത്.ഇതില്‍ ബേസ് മോഡലിന് 41008 രൂപയും, 8ജിബി 258 ജിബി പതിപ്പിന് 43167 രൂപയുമായിരിക്കും വില.

Top