ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ച് ഷവോമി റെഡ്മി 8 എ; അടിസ്ഥാന വില 6,499

വോമി റെഡ്മി 8 എ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഷവോമി റെഡ്മി 8 എ പുറത്തിറക്കിയത്. റെഡ്മി 8 എ ഇപ്പോള്‍ ഓപ്പണ്‍ സെയില്‍ വഴിയും ഫ്‌ലിപ്പ്കാര്‍ട്ട്, മി.കോം, മി ഹോം സ്റ്റോറുകള്‍ എന്നിവയിലൂടെയും ലഭ്യമാണ്.

2 ജിബി റാം+32 ജിബി സ്റ്റോറേജുള്ള ഷവോമി റെഡ്മി 8 എയുടെ വില 6,499 രൂപയാണ്. 3 ജിബി റാം+32 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 6,999 രൂപയുമാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായി 5,000 എം.എ.എച്ച് ബാറ്ററിയാണ് ഷവോമി റെഡ്മി 8 എ പായ്ക്ക് ചെയ്യുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടിനും 18W ഫാസ്റ്റ് ചാര്‍ജിംഗിനും ഇത് പിന്തുണ നല്‍കുന്നു. ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടുകളും ഹാന്‍ഡ്സെറ്റും വാഗ്ദാനം ചെയ്യുന്നു,

ഷവോമി റെഡ്മി 8 എയിലെ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ക്കും എഐ പോര്‍ട്രെയിറ്റ് മോഡ് ഷോട്ടുകള്‍ എടുക്കാന്‍ കഴിവുണ്ട്. വയര്‍ലെസ് എഫ്എം റേഡിയോ സവിശേഷതയുമായ ഷവോമി റെഡ്മി 8 എ, പി 2 ഐ കോട്ടിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഹാന്‍ഡ്സെറ്റിന്റെ മുന്‍ഗാമിയായ റെഡ്മി 7 എ നിലവില്‍ 5,499 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ട് വഴി ലഭ്യമാണ്.

Top