ഷവോമി റെഡ്മി 6എ; ഫോണിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു

വോമി റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ജനുവരി 12 മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിച്ചത്. 16 ജി.ബി വേരിയന്റ് മോഡലായ റെഡ്മി 6എ ഫ്‌ലാഷ് സെയിലായി ആദ്യം വിറ്റ് പോയത് ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന സെയിലിനു ശേഷമാണ് ഇപ്പോള്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്.

ഷവോമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ വാര്‍ത്തയെ പൊതുജനങ്ങള്‍ക്കു മുന്നിലെത്തിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസമാണ് ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6എയെ വിപണിയിലെത്തിച്ചത്. 16ജി.ബി, 32 ജി.ബി വേരിയന്റുകളിലാണ് ഈ മോഡലിനുള്ളത്. 32 ജി.ബി മോഡല്‍ ഇതിനോടകം തന്നെ പൊതുവിപണിയിലെത്തിക്കഴിഞ്ഞു. 16 ജി.ബി വേരിയന്റിന് 5,999 രൂപയും 32ജി.ബി വേരിയന്റിന് 6,999 രൂപയുമാണ് വിപണി വില.

Top