ഡല്‍ഹി: സാംസങ്ങിനെ പിന്നിലാക്കി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് ഷാവോമി. ആമസോണും ഫ്‌ലിപ്കാര്‍ട്ടും വഴിയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന കൂടുതലായി നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ 44 ശതമാനം വില്‍പ്പനയും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. എന്നാല്‍ ഓഫ് ലൈന്‍ വില്‍പ്പന പ്രധാനമാണെന്ന് ഷാവോമി വിശ്വസിക്കുന്നു.
ഈ വര്‍ഷത്തെ ഷാവോമിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 34 ശതമാനം റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നാണ്. ഷാവോമി അതിന്റെ സ്റ്റോര്‍ ശൃംഖല നിലവിലുള്ള 18,000 ത്തിലും കൂടുതലായി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്റ്റോര്‍ പ്രമോട്ടര്‍മാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ വിപണിവിഹിതമുള്ള എതിരാളികള്‍ ഓഫ് ലൈന്‍ മാര്‍ക്കറ്റുകളിലാണെന്ന് ഷാവോമി ഇന്ത്യാ മേധാവി ബി മുരളികൃഷ്ണന്‍ പറഞ്ഞു.