ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

വോമി ഇന്ന് എംഐ സീരീസിന് കീഴിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കും . അതേ ഓൺലൈൻ ലോഞ്ച് പരിപാടിയിൽ, ചൈനീസ് ടെക് ഭീമൻ എംഐ റിവോൾവ് ആക്റ്റീവ് എന്ന് വിളിക്കുന്ന പുതിയ ബജറ്റ് സ്മാർട്ട് വാച്ച് പുറത്തിറക്കും. ഈ ലോഞ്ച് പരിപാടിയിലെ താരം തീർച്ചയായും ഇന്ന് എംഐ 11 ലൈറ്റ് സ്മാർട്ഫോൺ ആയിരിക്കും.

ഷവോമിയുടെ യൂട്യൂബ് ചാനലിലും ഔദ്യോഗിക സാമൂഹ്യമാധ്യമങ്ങളിലും വെബ്‌സൈറ്റിലും നിങ്ങൾക്ക് ഈ വെർച്വൽ ലോഞ്ച് ഇവന്റ് കാണാൻ കഴിയും. ഈ സ്മാർട്ഫോൺ അവതരിപ്പിച്ചുകഴിഞ്ഞാൽ ഫ്ലിപ്പ്കാർട്ടിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ എംഐ.കോമിലും വിൽപ്പനയ്ക്കായി ലഭ്യമാകും.

എന്നാൽ, ഈ വിൽപ്പന തീയതി എപ്പോഴാണെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയ്ക്ക് ഈ സ്മാർട്ഫോണിൻറെ 5 ജി മോഡലാണ് ലഭിക്കുക, എംഐ 11 ലൈറ്റിൻറെ 5 ജി വേരിയന്റല്ല. ഈ സ്മാർട്ട്‌ഫോണിൻറെ 5 ജി മോഡൽ പിന്നീട് ഇന്ത്യൻ വിപണിയിലെത്തുമെന്ന് പറയുന്നു. എന്നാൽ, ഇത് എപ്പോൾ എത്തുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Top