സ്മാര്‍ട് സൗകര്യങ്ങളോടുകൂടിയുള്ള മിജിയ ക്വാര്‍ട്സ് വാച്ചുമായി ഷാവോമി

സ്മാര്‍ട് സൗകര്യങ്ങളോടുകൂടിയുള്ള മിജിയ ക്വാര്‍ട്സ് വാച്ച് ഷാവോമി പുറത്തിറക്കി. കലോറി കൗണ്ടര്‍, പീഡോമീറ്റര്‍ എന്നീ സൗകര്യങ്ങളാണ് ഈ അനലോഗ് വാച്ചില്‍ ഒരുക്കിയിരിക്കുന്നത്. ചൈനയില്‍ 34 യെന്‍ വിലയുള്ള വാച്ചിന് ഇന്ത്യയില്‍ ഇത് ഏകദേശം 3500 രൂപ വരും. എംഐ ഹോം ആപ്പ്, ടി മാള്‍, എംഐ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും വാച്ച് വാങ്ങാം.

കറുപ്പ്, വെള്ള, ചാരനിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാച്ച് വിപണിയിലെത്തുക. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് വാച്ച് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നത്. മിജിയ ക്വാര്‍ട്സ് വാച്ചുമായി ബന്ധിപ്പിക്കാവുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഉണ്ട്. ഡയലിന്റെ ആകെ വലിപ്പം 40 മില്ലിമീറ്ററാണ്. ഓട്ടോമാറ്റിക് ആയി സമയം ക്രമീകരിക്കാനും കോള്‍ സെറ്റ് ചെയ്യാനും റിമൈന്‍ഡറുകള്‍, അലാറം എന്നിവയെല്ലാം വാച്ചില്‍ ചെയ്യാന്‍ സാധിക്കും. റിങ് ചെയ്യുന്നതിന് പകരം വൈബ്രേഷനാണ് വാച്ചില്‍ നല്‍കിയിരിക്കുന്നത്.

42 ഗ്രാം ഭാരമുള്ള വാച്ചില്‍ വെള്ളം കടക്കില്ല. ആന്‍ഡ്രോയിഡ് 4.4 ന് മുകളിലുള്ള ഫോണുകളിലും ഐഓഎസ് 7.0 ന് ശേഷമുള്ള ഐഫോണ്‍ പതിപ്പുകളുമായും വാച്ച് ബന്ധിപ്പിക്കാം. എഐയുഐ 9, ഐഓഎസ് 9 എന്നിവയ്ക്ക് ശേഷമുള്ള ഫോണുകളില്‍ മാത്രം ലഭ്യമാവുന്ന വിഐപി കോള്‍ അലേര്‍ട്ട് ഫീച്ചറും വാച്ചിലുണ്ട്. ജൂലായ് 17 മുതല്‍ വാച്ച് ചൈനീസ് വിപണിയിലെത്തും.

Top