ഷവോമി എംഐ 11 ലൈറ്റ് ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ന്ത്യയിൽ പുതിയ എംഐ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഷവോമി. ജൂൺ 22 ന് ഇന്ത്യയിൽ എംഐ 11 ലൈറ്റ് അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലൈറ്റ് എംഐ 11 സീരീസ് സ്മാർട്ട്‌ഫോൺ ഇതിനോടകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് മുതലാകുന്ന സവിശേഷതകളിൽ ഒന്നായി ഈ ഹാൻഡ്‌സെറ്റ് നേർത്തതും ഭാരം കുറഞ്ഞതുമായ യുഎസ്പി രൂപകൽപ്പനയിൽ വിപണിയിൽ വരുന്നു.

വൺപ്ലസ് നോർഡ് സിഇ 5 ജി, ഗാലക്‌സി എം 42 5 ജി, ഐക്യു ഇസഡ് 3 5 ജി തുടങ്ങിയവയ്‌ക്ക് എതിരെയാണ് ഷവോമിയുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മത്സരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിന് മുൻപായി ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. പുതിയ എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ ലഭ്യതയും, സവിശേഷതകളും, മറ്റും ഇവിടെ പരിശോധിക്കാം.

Top