ജിഎസ്ടി നിരക്ക് കുറഞ്ഞു; എംഐ സ്മാര്‍ട് ടിവികളുടെ വിലയില്‍ വന്‍ കിഴിവ്

ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലയില്‍ വന്‍ കിഴിവ്. ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായതോടെയാണ് ഷാവോമി എംഐ സ്മാര്‍ട് ടിവികളുടെ വിലകുറഞ്ഞത്.

എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ (32 ഇഞ്ച്), എംഐ എല്‍ഇഡി ടിവി 4സി പ്രോ (32ഇഞ്ച്), എംഐ എല്‍ഇഡി ടിവി 4 എ പ്രോ (49 ഇഞ്ച് ) ഉള്‍പ്പടെയുള്ള മോഡലുകള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്. 2000 രൂപയോളം വിലക്കിഴിവിലാണ് ഇപ്പോള്‍ ടിവികള്‍ വില്‍പ്പനയ്‌ക്കെത്തുന്നു.

എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ(32 ഇഞ്ച്)-13999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1500 രൂപ കുറഞ്ഞ് 12,499 രൂപയ്ക്ക് ലഭിക്കും.

എംഐ എല്‍ഇഡി ടിവി 4സി പ്രോ(32ഇഞ്ച്)-15,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1500 രൂപ കുറഞ്ഞ് 13,999 രൂപയ്ക്ക് ലഭിക്കും.

എംഐ എല്‍ഇഡി ടിവി 4 എ പ്രോ(49 ഇഞ്ച് )-31,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് വിലയില്‍ 1000 രൂപ കുറഞ്ഞ് 30,999 രൂപയ്ക്ക് ലഭിക്കും.

ഷാവോമി ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നത് ഈ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ടാണ്. ജിഎസ്ടിയുടെ ഭാഗമായി 32 ഇഞ്ച് ടിവികള്‍ക്ക് മാത്രമേ വിലകുറഞ്ഞിട്ടുള്ളൂ എന്നും 49 ഇഞ്ചിന്റെ എംഐ എല്‍ഇഡി ടിവി 4 എ പ്രോയുടെ വിലകുറഞ്ഞത് അടുത്തിടെ പരിഷ്‌കരിച്ച ഡോളര്‍ മോഡറേഷന്റെ ഭാഗമായാണെന്നും ഷാവോമി അറിയിച്ചു.

Top