4C, 4X, 4S മീ ടിവികള്‍ ഷവോമി വിപണിയില്‍ അവതരിപ്പിച്ചു

വോമി പുതിയ മീ ടിവികള്‍ ചൈനയില്‍ അവതരിപ്പിച്ചു. മീ ടിവി 4C, 4X, കൂടാതെ 4Sന്റെ രണ്ട് എഡിഷനുകളുമാണ് പുറത്തിറക്കിയിരിക്കുന്നത്.

55 ഇഞ്ച് ഷവോമി മീ ടിവി 4Xന് ഇടുങ്ങിയ ബെസലുകളും പിയാനോ പെയിന്റ് ഡിസൈനുമാണ്. 64 ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. കൂടാതെ 8W സ്പീക്കര്‍, അതില്‍ ഡോള്‍ബി/ DTS ഓഡിയോ ഡീകോഡിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ടിവിയുടെ വില 2,799 യുവാന്‍ ആണ്.

മീ ടിവി 4Sന് 55 ഇഞ്ച് മെറ്റല്‍ ബോഡിയാണ് ഷവോമി നല്‍കിയിരിക്കുന്നത്. വളഞ്ഞ 4K ഡിസ്‌പ്ലേയാണ്. 64ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 8ജിബി നേറ്റീവ് സ്‌റ്റോറേജ്, രണ്ട് 8W സ്പീക്കറുകള്‍, H.264/265 ഡീകോഡിംഗിനുളള പിന്തുണ, ഡോള്‍ബി ഓഡിയോ/ DTSHD ഓഡിയോ ഡീകോഡിംഗ്, ബ്ലൂട്ടൂത്ത് ഓഡിയോ റിമോട്ട് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. വില 3,299 യുവാന്‍ ആണ്.

മീ ടിവി 4Sന് 43 ഇഞ്ച് ഡിസ്‌പ്ലേയാണ്. 1 ജിബി റാം 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുണ്ട്. കൂടാതെ ഈ ടിവിക്ക് ഒരു പെയര്‍ 6W സ്പീക്കറുകളുണ്ട്. അത് Dolby/DTS ഡ്യുവല്‍ കോഡിംഗ് ഉണ്ട്. ഇതിന്റെ വില 1,799 യുവാന്‍ ആണ്.

ഷവോമി മീ 4C യ്ക്ക് 1366×768 റിസൊല്യൂഷനുളള 32 ഇഞ്ച് ഡിസ്‌പ്ലേയാണ്. 1ജിബി റാം, 4ജിബി നേറ്റീവ് സ്‌റ്റോജ് എന്നിവയുമുണ്ട്. രണ്ട് HMDI പോര്‍ട്ട്, ഒരു യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ കണക്ടിവിറ്റികളാണ്. ടിവിയില്‍ ഡ്യുവല്‍ 8W സ്പീക്കറുകളും ഉണ്ട്. ഇത് DTSHD ഡീകോഡിംഗ് പിന്തുണയ്ക്കുന്നു. 3.85Kg ഭാരമാണ് ഈ ടിവിക്ക്. ഇതിന്റെ വില 999 യുവാന്‍ ആണ്.

Top