ഷാവോമി ടിവിയില്‍ പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍; ഇനി ഗെയിമുകളും ആസ്വദിക്കാം

വോമി നവംബര്‍ 19 നാണ് ഷവോമി ടിവികളിലേക്ക് ആന്‍ഡ്രോയിഡ് അപ്ഡേറ്റ് എത്തിക്കുന്നതിനായുള്ള പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ഷവോമി ടിവികളിലെ പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകളുമായാണ് എംഐടിവി 4എ 32-ഇഞ്ച്, 43 ഇഞ്ച് മോഡലുകളില്‍ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ടിവി ഓഎസ് ആണ് അപ്ഡേറ്റിലൂടെ ലഭിക്കുക. ഗൂഗിള്‍ പ്ലേസ്റ്റോര്‍ സേവനങ്ങള്‍ ലഭ്യമായതോടെ പ്രൈം വീഡിയോ, ജിയോ സിനിമ, പോലുള്ള വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനുകളും ഗൂഗിളില്‍ നിന്നുള്ള ചില ഗെയിമുകളും ടിവിയില്‍ ആസ്വദിക്കാം.

ഷവോമിയുടെ ടിവി യൂസര്‍ ഇന്റര്‍ഫെയ്സ് ആയ പാച്ച് വാള്‍ 2.0 അപ്ഡേറ്റ് ആയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓഎസ് എത്തിയതോടെ ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് സേവനം ടിവിയില്‍ ലഭിക്കും. ഫോണില്‍ നിന്നും നേരിട്ട് ടിവിയിലേക്ക് വീഡിയോകള്‍ പ്ലേ ചെയ്യാനാവും. ഫോണിലെ ഗൂഗിള്‍ ഹോം ആപ്പ് വഴി ടിവി നിയന്ത്രിക്കാനും സാധിക്കും.

 

Top